പാലക്കാട്: ചൂടേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ വിധിയെഴുതാൻ പാലക്കാട് മണ്ഡലം ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പുലർച്ച 5.30ന് മോക് പോള്‍ ആരംഭിക്കും.
മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണുള്ളത്. സ്വതന്ത്രർ ഉൾപ്പെടെ 10 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഗവ. വിക്ടോറിയ കോളജിൽനിന്ന് വോട്ടുയന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികൾ ചൊവ്വാഴ്ച വിതരണം ചെയ്തു. വോട്ടെടുപ്പിനുശേഷം ഇതേ കേന്ദ്രങ്ങളില്തന്നെയാണ് വോട്ടുയന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് രാത്രിയോടെ കോളജിലെ പുതിയ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ച സ്ട്രോങ് റൂമുകളിലേക്ക് മാറ്റും.
നാല് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ബുധനാഴ്ച പാലക്കാട് നിയോജകമണ്ഡല പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതുഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചു.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾക്കൊപ്പം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാറ്റിയത്. മൂന്നിടത്തേയും വോട്ടെണ്ണൽ 23ന് നടക്കും.
<br>
TAGS : PALAKKAD | BYPOLL
SUMMARY : Palakkad to the booth today
കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ കൂട്ടുകാരികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. മണ്ണൂരിലെ ബന്ധുവീട്ടില്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇടത്…
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും മൂന്ന് വര്‍ഷം വരെ…
കോട്ടയം: കഞ്ചാവുമായി ശബരിമല തീര്ത്ഥാടകന് പിടിയില്‍. ശബരിമല കാനനപാതയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പൊതി…
ബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ 46 ഏക്കർ സ്ഥലം ബാംഗ്ലൂർ…
പാലക്കാട്: കുഴല്‍മന്ദം നൊച്ചുള്ളിയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഉടമസ്ഥതയിലുള്ള…