തിരുവനന്തപുരം: പാർട്ടി നേതൃത്വത്തോടുള്ള അതൃപ്‌തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎല്‍എ. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രചരണച്ചുമതല ഉള്‍പ്പെടെ നല്‍കാത്തതാണ് ചാണ്ടി ഉമ്മന്റെ അതൃപ്‌തിക്ക് കാരണം. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതല്‍ കാര്യങ്ങളൊന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തി നേതൃത്വം മുന്നോട്ടു പോകണം. പാര്‍ട്ടി പുനഃസംഘടനകള്‍ യുവാക്കള്‍ക്ക് പ്രതിനിധ്യം ലഭിക്കണം. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന അഭിപ്രായമില്ല. അത് ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ല. എല്ലാവരെയും ചേര്‍ത്ത് പിടിച്ചു പോകണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതി നഷ്ടപ്പെടുമ്പോള്‍ കേരളത്തിനാണ് വലിയ നഷ്ടമുണ്ടാകുന്നതെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ടികോമിന് എന്തിനാണ് നഷ്ടപരിഹാരം കൊടുക്കുന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. കമ്പനി കേരളത്തിനാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
TAGS : CHANDI UMMAN
SUMMARY : Everyone was given tasks for the Palakkad by-election campaign, not himself; Chandi Oommen made his dissatisfaction public
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…