Categories: KERALATOP NEWS

പാലക്കാട് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം പേർക്ക് പരുക്ക്

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ അപ്പുപ്പിള്ളയൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 30ലധികം യാത്രക്കാർക്ക് പരുക്കേറ്റു. പൊള്ളാച്ചിയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

പാലക്കാട് നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. അപകടത്തിൽ സ്വകാര്യ ബസിലെ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ യാത്രക്കാരെ നാട്ടുവലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

TAGS: KERALA | ACCIDENT
SUMMARY: Over 30 passengers hurt after ksrtc bus collides with private bus

Savre Digital

Recent Posts

കേരളത്തിൽ കനത്ത മഴ വരുന്നു; 25ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…

2 hours ago

തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…

2 hours ago

ട്രെയിനിന് നേരെ കല്ലേറ്; രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…

2 hours ago

‘രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി, പരിവാഹൻ സൈറ്റിൽ വരെ തിരിമറി നടത്തിയതായി ഓപ്പറേഷൻ നുംഖോറിൽ കണ്ടെത്തി’, – കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…

3 hours ago

വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…

3 hours ago

ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…

4 hours ago