പലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നീല ട്രോളി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണ് സിപിഎം അപമാനിക്കാൻ ശ്രമിച്ചതെന്ന് ഇരുവരും പ്രതികരിച്ചു.
ട്രോളി ബാഗ് സംബന്ധിച്ച വിവരങ്ങളാണ് പോലീസ് ഷാനിമോള്‍ ഉസ്മാനില്‍നിന്ന് തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കാണിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് പാലക്കാട് എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടി ആവശ്യമില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. യു.ഡി.എഫ്.
വിവാദത്തില്‍ നവംബർ 7ന് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആണ് മൊഴിയെടുത്തത്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ആണ് മൊഴിയെടുക്കാൻ എത്തിയത്.
കൊല്ലത്തെ വീട്ടില്‍ എത്തിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണയുടെ മൊഴി രേഖപെടുത്തിയത്. പാതിരാ പരിശോധന ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
TAGS : CONGRESS
SUMMARY : Palakkad Trolley Controversy; Statements of Congress leaders were taken
ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ് റോഡ്)ഗതാഗതത്തിന് തുറന്നു കൊടുത്തു. റാംപ് റോഡിന്റെ ഉദ്ഘാടനം…
ബെംഗളൂരു: മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ധര്‍മസ്ഥലയില്‍ നടത്തിവരുന്ന പരിശോധന താത്കാലികമായി നിര്‍ത്തി. മണ്ണ് മാറ്റിയുള്ള…
ബെംഗളൂരു: സീതാസ്വയംവരം കഥകളി ബെംഗളൂരുവില്‍ അരങ്ങേറും. വിമാനപുര (എച്ച്എഎൽ) കൈരളിനിലയം ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകീട്ട് 5.30-നാണ് അവതരണം. കൈരളി കലാസമിതി,…
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…