Categories: KERALATOP NEWS

പാലക്കാട് നിന്നും കാണാതായ യുവതിയെയും 53കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി സിന്ധു (35), വാല്‍ക്കുളമ്പ് സ്വദേശി വിനോദ് (53) എന്നിവരാണ് മരിച്ചത്. തൃശൂർ പീച്ചി പോത്തുചാടിക്ക് സമീപം ഉള്‍ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മാർച്ച്‌ 27മുതലാണ് ഇരുവരേയും കാണാതായത്. സംഭവത്തില്‍ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിനോദിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. സിന്ധുവിന്റെ മൃതദേഹം സമീപത്ത് കുറ്റികാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച്‌ അന്വേഷണം ആരംഭിച്ചു.

സിന്ധുവിനെ കൊന്ന ശേഷം വിനോദ് ജീവനൊടുക്കിയെന്നാണ് സംശയം. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇരുവരേയും കണ്ടെത്താൻ വനമേഖലയില്‍ പ്രത്യേക സംഘം അന്വേഷിച്ച്‌ വരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.

The post പാലക്കാട് നിന്നും കാണാതായ യുവതിയെയും 53കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പ്രതീക്ഷ; കുതിച്ചു കയറി ഓഹരിവിപണി

മുംബൈ: വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍…

1 hour ago

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെത്തുടര്‍ന്ന്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍…

1 hour ago

മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തി; ജാഗ്രത നിര്‍ദേശം

ബെംഗളൂരു: മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. ബെൽത്തങ്ങാടി കൽമഡ്‌ക പജിരഡ്‌ക…

2 hours ago

കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി കുട്ടിക്ക്‌ ദാരുണാന്ത്യം. വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് നാല് വയസുകാരൻ…

2 hours ago

ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശരീരമാകെ കുപ്പിക്കൊണ്ട് കുത്തിയ പാടുകൾ

ആറ്റിങ്ങൽ: നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍…

3 hours ago

സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും…

5 hours ago