Categories: KERALATOP NEWS

പാലക്കാട് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ച് അപകടം; ഒരു മരണം, ഒരാൾക്ക് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി സാറാ ഫിലിപ്പാണ് മരിച്ചത്. ഭര്‍ത്താവ് ഫിലിപ്പിനെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ പാലക്കാട് -തൃശൂര്‍ ദേശീയ പാതയില്‍ കുഴല്‍മന്ദത്തിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ ഒമ്പതോടെ ലോറി സൈഡാക്കി ഉറങ്ങുകയായിരുന്നുവെന്ന് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ 11 ഓടെയാണ് വലിയ ശബ്ദം കേട്ട് ഇറങ്ങി നോക്കിയത്. തുടര്‍ന്നാണ് കാറിടിച്ചുകയറിയത് കണ്ടത്. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. കാറിന്‍റെ ഡോര്‍ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടനെ തന്നെ നാട്ടുകാര്‍ ഉള്‍പ്പെടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു. കാറിന്‍റെ ഡോര്‍ ഉള്‍പ്പെടെ പൊളിച്ചാണ് ദമ്പതികളെ പുറത്തെടുത്തത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സാറാ ഫിലിപ്പിനെ രക്ഷിക്കാനായില്ല.
<br>
TAGS : CAR ACCIDENT | PALAKKAD
SUMMARY : Car crashes into parked tanker lorry in Palakkad; one dead, one seriously injured

Savre Digital

Recent Posts

നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന്റെ പുനരന്വേഷണ ഹർജിയെ എതിര്‍ത്ത് പി.പി ദിവ്യ

കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി.ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു…

16 minutes ago

ബെംഗളൂരു നഗരത്പേട്ടയില്‍ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു; മൂന്ന് പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ കെട്ടിടത്തില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ്…

32 minutes ago

താന്‍ അമ്മയില്‍ അംഗമല്ല; തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാനില്ലെന്ന് ഭാവന

കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…

1 hour ago

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കോടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…

2 hours ago

കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…

2 hours ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍…

3 hours ago