പാലക്കാട്: വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരുക്കേറ്റു. കണ്ണമ്പ്ര മഞ്ഞപ്രക്ക് സമീപം പൂത്തറയില്‍ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. എട്ടുസ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമാണ് പരുക്കേറ്റത്.
പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മാണത്തൊഴിലാളികളാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടമായ കാര്‍ ഇവരുടെ നേര്‍ക്ക് പാഞ്ഞുകയറുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
<BR>
TAGS : ACCIDENT | PALAKKAD
SUMMARY : Car plows into crowd waiting for bus in Palakkad; 10 injured
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…