പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരിയാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയത്. കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് പാർട്ടി വിട്ടത്. കോണ്‍ഗ്രസ് നിരന്തരമായി അവഗണിക്കുകയാണെന്നും നിരവധി ആളുകൾ ഇനിയും പുറത്തുവരുമെന്നും കൃഷ്ണകുമാരി പറഞ്ഞു.
2020 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായി കോണ്‍ഗ്രസും ബിജെപിയും ചേർന്ന് മത്സരിച്ചു. തന്റെ പഞ്ചായത്തായ വെള്ളിനേഴിയിൽ അടക്കം ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. വെള്ളിനേഴിയിൽ ഒരു വാർഡിൽ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സ്ഥാനാര്ഥിയായിരുന്നു. ഇതെ തുടർന്നായിരുന്നു ആദ്യമായി വെള്ളിനേഴി പഞ്ചായത്തിൽ ബിജെപിക്ക് അംഗത്തെ ലഭിച്ചത്.
ഉപതിരഞ്ഞെടുപ്പിലും ആവർത്തിക്കുന്നത് അതാണ്. ഇത് അംഗീകരിക്കാനാകാത്തതിനാല്‍ പാർടി വിടുകയാണെന്നും സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കുമെന്നും കൃഷ്ണകുമാരി പറഞ്ഞു. അതേസമയം മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചത്തോടെ വീണ്ടും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ തീരുമാനം ബിജെപി കൂട്ടു കെട്ടില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.
TAGS : PALAKKAD | CONGRESS | CPM
SUMMARY : Palakkad Mahila Congress district secretary joined CPM
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…