Categories: KERALATOP NEWS

പാലക്കാട് വീണ്ടും വാഹനാപകടം; ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരുക്ക്

പാലക്കാട്: പാലക്കാട് വീണ്ടും വാഹനാപകടം. കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റു. പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയിലാണ് സംഭവം. പാലക്കാട് നിന്നും തിരുവല്വാമല പോവുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവെെഡറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരുടേയും പോലീസിൻറേയും ഫയർഫോഴ്സിൻറേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
<br>
TAGS : ACCIDENT | PALAKKAD
SUMMARY : Another car accident in Palakkad; Bus overturns and passengers are injured

Savre Digital

Recent Posts

മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം: ഹൈക്കോടതി

കൊച്ചി: മുസ്ലീം മതവിശ്വാസിയായ ഭര്‍ത്താവിന് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യ ഭാര്യയെ കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം…

19 minutes ago

ഭിന്നശേഷിക്കാരായ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചു; അധ്യാപകനെതിരെ പോക്‌സോ കേസ്

ബെംഗളൂരു: ജോലി ചെയ്യുന്ന സ്വന്തം സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസ്. ചാമരാജനഗര്‍ ജില്ലയിലെ…

36 minutes ago

കോൺഗ്രസ് എംഎൽഎ എച്ച്.വൈ. മേട്ടി അന്തരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയും ബാഗൽകോട്ട് എംഎൽഎമായ എച്ച്.വൈ. മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ…

44 minutes ago

കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എച്ച്.വൈ. മേട്ടി അന്തരിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയും മുന്‍ മന്ത്രിയുമായ എച്ച്.വൈ.മേട്ടി (79) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ…

47 minutes ago

മൈസൂരുവില്‍ കുടിവെള്ളം മുട്ടില്ല; ഉദ്ഘാടനത്തിനൊരുങ്ങി കബനി പദ്ധതി

ബെംഗളൂരു: മൈസൂരുവില്‍ ഇനി വേനല്‍ കാലത്തും കുടിവെള്ളം മുട്ടില്ല. ഉദ്ഘാട്‌നത്തിനൊരുങ്ങുകയാണ് കബനി പദ്ധതി. പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് പദ്ധതി മുഖ്യമന്ത്രി…

1 hour ago

വിജയപുരയിൽ നേരിയ ഭൂചലനം

ബെംഗളൂരു: വടക്കന്‍ കർണാടകയിലെ വിജയപുരയിൽ നേരിയ ഭൂചലനമുണ്ടായി. ഇന്നലെ രാവിലെ 7.49-നായിരുന്നു സംഭവം. നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ…

1 hour ago