പാലക്കാട്: കോട്ടമൈതാനത്തെ റാപ്പർ വേടന്റെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു. പലരും കുഴഞ്ഞു.വീണു. പരുക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി
തിരക്ക് നിയന്ത്രിക്കാനായി പോലീസിന് ലാത്തി വീശേണ്ടി വന്നു. വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായത്.
പട്ടികജാതി – പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തിന്‍റെ ഭാഗമായിട്ടായിരുന്നു വേടന്‍റെ സംഗീത പരിപാടി ഒരുക്കിയിരുന്നത്. മന്ത്രി എംബി രാജേഷ്, ഒ ആര്‍ കേളു ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പരിപാടിക്കെത്തിയിരുന്നു. വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ആറ് മണിയോട് കൂടി ഗ്രൗണ്ടിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ ബാരിക്കേഡ് തള്ളി മറിച്ചും മറ്റും പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ആളുകള്‍ കോട്ടമൈതാനത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതോടെ പോലീസിന് തിരക്ക് നിയന്ത്രിക്കാന്‍ പറ്റാതായി. എട്ട് മണിയോടെയാണ് വേടന്‍ വേദിയിലേക്കെത്തിയത്. പാസ് ഇല്ലാതെയാണ് പരിപാടിയിലേക്ക് ആളുകളെ സംഘാടകര്‍ കടത്തിവിട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ വേടന്‍റെ പരിപാടിയും റദ്ദാക്കിയിരുന്നു.
<BR>
TAGS : RAPPER VEDAN | PALAKKAD
SUMMARY : Crowded at Palakkad Vedan’s event; Police lathi-charge, several injured
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…
ബെംഗളൂരു: കെജിഎഫ് കേരളസമാജം ബിഇഎംഎൽ യുടെ നേതൃത്വത്തിൽ പുതിയതായി ആരംഭിച്ച മലയാളം മിഷൻ 'സൃഷ്ടി' കന്നഡ, മലയാളം ക്ലാസുകളുടെ ഉദ്ഘാടനം…
പാലക്കാട്: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള യാത്രതിരക്ക് പരിഗണിച്ച് മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ട്രെയിൻ നമ്പർ 06041…
തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും…