Categories: KERALATOP NEWS

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. കുത്തന്നൂര്‍ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചത്. ഞായറാഴ്ച വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാര്‍ മടങ്ങിയെത്തുമ്പോള്‍ ഹരിദാസനെ വീടിനുപുറത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ഈ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത സംശയിച്ചിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂര്‍. ഹരിദാസന്റെ ശരീരത്തില്‍ സൂര്യാഘാതമേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു
The post പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു appeared first on News Bengaluru.

Savre Digital

Recent Posts

ധർമസ്ഥല കേസ്; മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് അവകാശപ്പെട്ട 15 സ്ഥലത്ത് സാക്ഷിയെ എത്തിച്ച് തെളിവെടുത്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയില്‍ പത്തുവർഷം മുമ്പ് നിരവധി സ്ത്രീകളെ കൊന്നു കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ സാക്ഷിയുമായി പ്രത്യേക അന്വേഷക…

14 minutes ago

സെപ്തംബർ ഒന്നു മുതൽ രജിസ്ട്രേഡ് തപാൽ സേവനം നിർത്തുന്നതായി തപാൽ വകുപ്പ്

കൊച്ചി: രജിസ്ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്ര തപാൽ വകുപ്പ്. 2025 സെപ്റ്റംബർ 1 മുതൽ ഈ തീരുമാനം…

34 minutes ago

വിഎസ്; വഴികാട്ടിയ ഗുരുനാഥന്‍-ജി എൻ നാഗരാജ്

ബെംഗളൂരു: കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരില്‍ അവകാശബോധം ഉണര്‍ത്തി ത്യാഗോജ്ജ്വലസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വി എസിന്റെ അനുഭവ സമ്പത്ത്…

43 minutes ago

നന്മ ഭാരവാഹികൾ

ബെംഗളൂരു: ജീവകാരുണ്യസംഘടനയായ നന്മ അസോസിയേഷൻ ഫോർ കെയറിങിന്റെ പുതിയ ഭാരവാഹികളായി ശ്രീധരൻനായർ (പ്രസിഡന്റ്), എസ്. ബിജു (വൈസ് പ്രസിഡന്റ്), സി.വി.…

60 minutes ago

സ്വാതന്ത്ര്യദിന അവധി: ബെംഗളൂരുവിൽനിന്ന് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധിയോട് അനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ചു ഹുബ്ബള്ളി-ബെംഗളൂരു, ബെംഗളൂരു-വിജയപുര റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.…

1 hour ago

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും

കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വധശിക്ഷ…

1 hour ago