Categories: ASSOCIATION NEWS

പാലക്കാടൻ കൂട്ടായ്മ വാർഷികപൊതുയോഗം

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മയുടെ അഞ്ചാം വാർഷിക പൊതുയോഗം കൗധേന ഹള്ളി ശനി മഹാത്മാ ക്ഷേത്രത്തിലെ കൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി. ഉണ്ണി അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ വാർഷികറിപ്പോർട്ടും കൃഷ്ണനുണ്ണി വരവ്, ചെലവ് കണക്കും അവതരിപ്പിച്ചു.

എസ്.എസ്.എൽ.സി., പി.യു.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വനിതാവിഭാഗം കൺവീനറായി രതി സുരേഷിനെയും ജോയിന്റ് കൺവീനർമാരായി ടീന പ്രകാശ്, സരസ്വതി എന്നിവരെയും 21 കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഡോ. ഷംന (ട്രൈ ലൈഫ് ആശുപത്രി), ജയബാല, കെ. മുരളി, രതി സുരേഷ് എന്നിവർ സംസാരിച്ചു.

2024-26 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളായി കെ.പി. ഉണ്ണി (പ്രസി.), എം. വേണുഗോപാൽ, കെ.ടി. മുരളി (വൈസ് പ്രസിഡന്റുമാർ), വി.കെ. രവീന്ദ്രൻ (ജനറൽ സെക്രട്ടറി), ഗണേഷ് (ജോയിന്റ് ജനറൽ സെക്രട്ടറി), ക്യാപ്റ്റൻ വിജയദാസ് (അഡ്മിൻ സെക്രട്ടറി), സി. വിജയൻ (ഓർഗനൈസിങ് സെക്രട്ടറി), കൃഷ്ണനുണ്ണി (ഖജാൻജി), വിശ്വനാഥൻ (ജോയിന്റ് ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
<BR>
TAGS : MALAYALI ORGANIZATION

Savre Digital

Recent Posts

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് 21 വരെ തടഞ്ഞു

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…

58 minutes ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…

1 hour ago

തൃശ്ശൂരില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…

2 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…

2 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ്‌ ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…

3 hours ago

ആർ ശ്രീലേഖയുമായുള്ള തര്‍ക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം: ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…

3 hours ago