വയനാട്: കമ്പളക്കാട് പാലുവാങ്ങാനായി റോഡരികില്‍ നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുകയില്‍ ദില്‍ഷാനയാണ് (19) മരിച്ചത്. സിനിമാളിന് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് ദില്‍ഷാന.
കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പാണ് അമിതവേഗത്തില്‍ വന്ന് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ചത്. പെണ്‍കുട്ടിയെ ഇടിച്ച ശേഷം അടുത്ത് പെെപ്പുകള്‍ കൂട്ടിയിട്ട സ്ഥലത്തേക്ക് ഇടിച്ചുകയറിയാണ് ജീപ്പ് നിന്നത്. ദില്‍ഷാനയുടെ വീടിന്റെ തൊട്ടുതാഴെയാണ് അപകടം നടന്നത്.
വീട്ടില്‍ നിന്ന് പാല്‍ വാങ്ങാനായിറങ്ങി റോഡരികില്‍ നില്‍ക്കുകയായിരുന്നു ദില്‍ഷാന. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഉടൻ ദില്‍ഷാനയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജീപ്പ് ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
TAGS : ACCIDENT
SUMMARY : 19-year-old dies after being hit by jeep
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…