പാല്‍ വില വര്‍ധിപ്പിച്ച് അമൂല്‍. ലിറ്ററിന് രണ്ടുരൂപ വീതമാണ് വില വർധന. പുതുക്കിയ വില ഗുജറാത്തില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അമൂല്‍ കമ്പനി അറിയിച്ചു. അമൂലിന് കീഴില്‍ പാല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) ആണ് വില വര്‍ധന ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അമൂല്‍ പുറത്തിറക്കുന്ന വിവിധ തരം പാല്‍ ഉത്പ്പന്നങ്ങളായ അമൂല്‍ ഗോള്‍ഡ്, അമൂല്‍ ശക്തി, അമൂല്‍ ടീ സ്‌പെഷ്യല്‍ മില്‍ക്ക് എന്നിവയ്ക്കും വില വര്‍ധനവ് ബാധകമായിരിക്കും. അമൂല്‍ ഗോള്‍ഡ് ഇപ്പോള്‍ ലിറ്ററിന് 66 രൂപയ്ക്കാണ് വില്‍ക്കുന്നത്. അമൂല്‍ ടീ സ്‌പെഷ്യല്‍ ലിറ്ററിന് 62 രൂപയില്‍ നിന്ന് 64 രൂപയായപ്പോള്‍ അമുല്‍ ശക്തി ലിറ്ററിന് 62 രൂപയുമായിട്ടുണ്ട്. പാലിനൊപ്പം തൈരിന്റെ വിലയും വര്‍ധിപ്പിച്ചതായി കമ്പനി അറിയിച്ചു.
TAGS: NATIONAL
KEYWORDS: Amul increases milk price
ബെംഗളൂരു: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.…
ന്യൂഡൽഹി: ലോക്സഭയിലെ ശൂന്യവേളയിൽ നമ്മ മെട്രോ നിരക്ക് വർധന ഉന്നയിച്ച് തേജസ്വി സൂര്യ എംപി. രാജ്യത്തെ ഏറ്റവും ഉയർന്ന ടിക്കറ്റ്…
ബെംഗളൂരു: നഗരത്തിലെ അപ്പാർട്മെന്റിലെ ചുമരിൽ ബോംബ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടിഗേഹള്ളിയിലെ ആൽഫൈൻ പിരമിഡ്…
കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ…
ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…
തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക…