കോഴിക്കോട്: കല്ലാച്ചിയില്‍ കാറ്ററിങ് യൂണിറ്റില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് പുഴുക്കളെ കിട്ടിയതായി പരാതി. കല്ലാച്ചി കുമ്മങ്കോട്ടെ ടികെ കാറ്ററിങ് യൂണിറ്റില്‍ നിന്ന് വാങ്ങിയ ചിക്കണ്‍ അല്‍ഫാമിലാണ് പുഴുക്കളെ കണ്ടത്. കുമ്മങ്കോട് സ്വദേശിയാണ് ഭക്ഷണം വാങ്ങിയത്. ആരോഗ്യവകുപ്പ് പരിശോധന നടത്തി യൂണിറ്റ് അടച്ചുപൂട്ടാൻ നോട്ടീസ് നല്‍കി.
ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുഴുക്കളെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് നാദാപുരം സർക്കാർ ആശുപത്രിയില്‍ ചികിത്സതേടി. പിന്നാലെ ഭക്ഷണത്തില്‍നിന്ന് പുഴുവിനെ കിട്ടിയ കാര്യം ആരോഗ്യവിഭാഗത്തെ അറിയിച്ചു. തുടർന്നാണ് പരിശോധന നടത്തിയത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. ഭക്ഷണം കഴിച്ചയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
TAGS : LATEST NEWS
SUMMARY : Worms in Alfam purchased parcel; Kozhikode catering unit closed
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…