പാസഞ്ചർ സ്റ്റെയർ ട്രക്ക് ഇടിച്ചു; എയർ ഇന്ത്യയുടെ ബെംഗളൂരു സർവീസ് മുടങ്ങി

ബെംഗളൂരു: ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലേക്ക് പാസഞ്ചർ സ്റ്റെയർ ട്രക്ക് ഇടിച്ച് അപകടം. സംഭവത്തിൽ വിമാനത്തിന്റെ ചിറകിന് കേടുപാടുകൾ സംഭവിച്ചു. സൂറത്തിൽ വിമാനം ലാൻഡ് ചെയ്തപ്പോഴായിരുന്നു സംഭവം.

ഡൽഹിയിൽ നിന്ന് വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൻ്റെ ചിറകിൽ പുറകിൽ നിന്ന് ഗേറ്റിലേക്ക് നീങ്ങിയ സ്റ്റെയർ ട്രക്ക് ഇടിക്കുകയായിരുന്നു. സംഭവസമയത്ത് 177 യാത്രക്കാരാണ് വിമാനത്തിലുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനം സർവീസ് അടിയന്തിരമായി റദ്ദാക്കി. ഇതോടെ യാത്രക്കാരെ സൂറത്തിലെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി.

എയർ ഇന്ത്യ എക്സ്പ്രസ് എൻജിനീയർമാർ ശനിയാഴ്ച വിമാനത്താവളത്തിലെത്തി വിമാനം പരിശോധിച്ചു. സംഭവത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ പ്രതികരിച്ചിട്ടില്ല.

TAGS: BENGALURU UPDATES | AIR INDIA
SUMMARY: Air india bengaluru bound flight collides with passenger truck

Savre Digital

Recent Posts

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…

7 hours ago

ശബരിമല മകരവിളക്ക്: പ്രവേശനം 35,000 പേര്‍ക്ക് മാത്രം, നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…

8 hours ago

ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; 1.75 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡാ​ർ​ക് വെ​ബ്ബി​ൽ

ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…

8 hours ago

രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണം; കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…

9 hours ago

തിരുവനന്തപുരത്ത് വാഹന പരിശോധനയില്‍ 50 കിലോയോളം കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…

9 hours ago

മലയാള ഭാഷ ബിൽ ഭാഷാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നത്, ​മല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയില്ല; സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…

10 hours ago