ബെംഗളൂരു : പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരൻ കുത്തേറ്റുമരിച്ചു. നേപ്പാൾ സ്വദേശിയാ ഗണേഷ് ബഹാദൂർ റാവൽ(30)ആണ് കൊല്ലപ്പെട്ടത്. ബ്യാട്ടരായണപുരയിൽ സ്വകാര്യസ്ഥാപനത്തിന്റെ ഗോഡൗണിൽ വെള്ളിയാഴ്ച വൈകീട്ടാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ഒരു ഡെലിവറി ജീവനക്കാരനെ ബ്യാട്ടരായണപുര പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകീട്ട് ഡെലിവറി ജീവനക്കാരൻ ഗോഡൗണിൽ സാധനമെടുക്കാനായി വന്നിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഗോഡൗണിന്റെ ഗേറ്റിനുമുന്നിൽ ബൈക്ക് നിർത്തിയിട്ടതാണ് തർക്കത്തിലേക്ക് നയിച്ചത്. തുടർന്നുണ്ടായ വാഗ്വാദത്തിനിടെ ഇരുവരെയും സമീപത്തുണ്ടായിരുന്നവർ പിടിച്ചുമാറ്റി പറഞ്ഞയച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ട് ഡെലിവറി ജീവനക്കാരൻ ഗോഡൗണിനുസമീപം റാവലിന്റെ താമസസ്ഥലത്തെത്തി റാവലിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഡെലിവറി ജീവനക്കാരനെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
<BR>
TAGS : STABBED TO DEATH | CRIME NEWS
SUMMARY : Security guard stabbed to death in parking dispute
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…