പാർക്കിലെ ഗേറ്റ് വീണ് പതിനൊന്നുകാരൻ മരിച്ച സംഭവം; ബിബിഎംപി ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ പാർക്കിലെ ഇരുമ്പ് ഗേറ്റ് തകർന്നുവീണ് പതിനൊന്നുകാരൻ മരിച്ച സംഭവത്തിൽ ബിബിഎംപി ഉദ്യോഗസ്ഥനെ സസ്പെൻഡ്‌ ചെയ്തു. അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീനിവാസ് രാജുവിനെതിരെയാണ് നടപടി. വിഷയത്തിൽ ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്.

ഞായറാഴ്ചയാണ് മല്ലേശ്വരം രാജ ശങ്കര പാർക്കിൽ സുഹൃത്തിനൊപ്പം കളിക്കുന്നതിനിടെ ഏഴടി ഉയരമുള്ള ഇരുമ്പ് ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീണത്. ഉടൻ തന്നെ കുട്ടിയെ കെസി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിബിഎംപിയുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു.

മരിച്ച കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. സംഭവത്തിൽ ബിബിഎംപി അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ കെ. ശാന്തല, ദേവരാജു, ബേബി ആയിഷ ഹുസൈൻ എന്നിവരെ സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്, സോണൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എൽ. വെങ്കിടേഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | BBMP
SUMMARY: BBMP official suspended after park gate collapse kills 11-year-old Bengaluru boy

Savre Digital

Recent Posts

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ അപകടം; വീട്ടമ്മ മരിച്ചു

കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…

7 hours ago

തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ സിപിഐയിൽ നിന്ന് പുറത്താക്കി

തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…

7 hours ago

വോട്ടർപട്ടികയിൽ പേരില്ല, സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…

7 hours ago

ഡൽഹി സ്ഫോടനം; ഗൂഢാലോചനയിൽ ഭാഗമായ പ്രതി കശ്മീരിൽ പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീ​ഗനറിൽ വച്ചാണ് യുവാവിനെ…

8 hours ago

പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ  നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…

9 hours ago

തിരുവനന്തപുരത്ത് 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…

9 hours ago