Categories: TOP NEWS

പാർട്ടിവിരുദ്ധ പ്രവർത്തനം; നാല് നേതാക്കൾക്ക് നോട്ടീസ് അയച്ച് ബിജെപി

ബെംഗളൂരു: വരാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് നാല് നേതാക്കൾക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി നോട്ടീസ് അയച്ചു. ഉഡുപ്പി ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് മഹേഷ് താക്കൂർ, കാപ്പു മണ്ഡലം വൈസ് പ്രസിഡൻ്റ് ഉപേന്ദ്ര നായക്, ജില്ലാ യുവമോർച്ച വൈസ് പ്രസിഡൻ്റ് ഡോ. റോഷൻ ഷെട്ടി, ജില്ലാ ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറി. ഡോ. ജുനൈദ് എന്നിവർക്കാണ് നോട്ടീസ് നൽകിയത്.

സൗത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്‌സ്, സൗത്ത് വെസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലങ്ങളിലേക്കുള്ള പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് പകരം സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണച്ചുവെന്ന ആരോപണമാണ് നേതാക്കൾക്കെതിരെ ഉള്ളത്. നോട്ടിസിന് തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. നോട്ടിസിന് 48 മണിക്കൂറിനകം ജില്ലാ പ്രസിഡൻ്റിന് മുന്നിൽ വിശദീകരണം നൽകണമെന്നും കമ്മിറ്റി അറിയിച്ചു.

Savre Digital

Recent Posts

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…

34 minutes ago

സെൻസര്‍ ബോര്‍ഡിന് തിരിച്ചടി; ജനനായകന് അനുമതി

ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…

1 hour ago

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…

3 hours ago

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന് ബോംബ് ഭീഷണി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…

3 hours ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…

4 hours ago

പോലീസ് ഉദ്യോഗസ്ഥനെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…

5 hours ago