ബെംഗളൂരു: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയ നാല് പേർ പിടിയിൽ. ബെംഗളൂരുവിൽ പഠിക്കുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള കോളേജ് വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്നാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.
അഭയ് ധന് ചരൺ (19), അരവിന്ദ് കുമാർ (19), പവൻ ബിഷ്‌ണോയ് (18), സവായ് സിംഗ് (21) എന്നിവരെ രാജസ്ഥാനിൽ നിന്നാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ബെംഗളൂരു സ്വദേശിനി നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. പാർട്ട് ടൈം ജോലി ഉറപ്പ് നൽകി 12,43,250 രൂപയാണ് പ്രതികൾ യുവതിയിൽ നിന്ന് തട്ടിയെടുത്തത്. കോളേജ് വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു യുവതി പണം നിക്ഷേപിച്ചത്. അന്വേഷണത്തിൽ നിരവധി വിദ്യാർഥികളുടെ പേരിൽ സംഘം ബാങ്ക് അക്കൗണ്ട് തുറന്നതായി പോലീസ് കണ്ടെത്തി. പ്രമുഖ കമ്പനികളിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
ഇവരിൽ നിന്നും 19 മൊബൈൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, 20 സിം കാർഡുകൾ, 34 ബാങ്ക് പാസ്‌ബുക്കുകൾ, 75,000 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു. നിരവധി വിദ്യാർഥികളുടെ പേരിലുള്ള എടിഎം കാർഡുകൾ, പാസ്ബുക്കുകൾ, ബാങ്ക് അക്കൗണ്ടുകളുടെ ചെക്ക്ബുക്കുകൾ എന്നിവ പ്രതികളുടെ കൈവശമുണ്ടായിരുന്നു. ഇരകൾ പണം നിക്ഷേപിച്ചതിന് ശേഷം അവ പിൻവലിച്ച് ക്രിപ്‌റ്റോകറൻസിയാക്കി മാറ്റുന്നതാണ് ഇവരുടെ രീതി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: BENGALURU | ARREST
SUMMARY: Rajasthan gang busted for job fraud, cybercrime using student bank accounts
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…
ഡല്‍ഹി: എസ്‌ഐആർ രണ്ടാഴ്ചകൂടി സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയില്‍. സമയപരിധി ഈ മാസം 30 വരെ നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.…
കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത്…
കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിന്റെ…