ബെംഗളൂരു: നന്ദിനി പാലിൻ്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). പുതുക്കിയ വിലവിവരപ്പട്ടിക പുറത്തിറക്കിയിട്ടും പാക്കറ്റിൽ അധികവില അച്ചടിച്ചാണ് ഫെഡറേഷൻ പാൽ വിൽക്കുന്നത്. ഇതോടെ സർക്കാർ തീരുമാനത്തിനെതിരെ നിരവധി ഉപഭോക്താക്കൾ അതൃപ്തി പ്രകടിപ്പിച്ചു.
ശുഭം ഗോൾഡ് പാലിന് നേരെ പ്രഖ്യാപിച്ച വില വർധന ലിറ്ററിന് 2 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ അര ലിറ്ററിന് 3 രൂപയായും ലിറ്ററിന് 4 രൂപയായുമാണ് വർധനയുള്ളത്. ശുഭം ഗോൾഡ് മിൽക്കിൻ്റെ അരലിറ്ററിന് 26 രൂപയായിരുന്നത് ഇപ്പോൾ 29 രൂപയാണ്. ലിറ്ററിന് 49 രൂപയിൽ നിന്ന് 51 രൂപയായി വില വർധിച്ചിട്ടുണ്ട്.
വില കൂട്ടിയെങ്കിലും ഒരു ലീറ്റര്‍, അര ലീറ്റര്‍ പാക്കറ്റുകളില്‍ 50 മില്ലി ലീറ്റര്‍ പാല്‍ കൂടി നല്‍കും. അതായത്, 1000 മില്ലിലീറ്റര്‍ പാക്കറ്റില്‍ 1050 മില്ലിയും 500 മില്ലിലീറ്റര്‍ പാക്കറ്റില്‍ 550 മില്ലിയും ലഭിക്കും. തൈരിനും മറ്റു പാല്‍ ഉല്‍പന്നങ്ങള്‍ക്കും പഴയ വില തുടരും.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാല്‍ വില ലീറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ പാലിനു കുറഞ്ഞ വില ഈടാക്കുന്നത് കര്‍ണാടക മില്‍ക് ഫെഡറേഷനാണ്. 14 ക്ഷീര സഹകരണ സംഘങ്ങളിലെ 27 ലക്ഷം കര്‍ഷകര്‍ക്കു വിലവര്‍ധനയുടെ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം 15 ശതമാനം വരെ വര്‍ധിച്ചതായും പ്രതിദിന ഉല്‍പാദനം ഒരു കോടി ലീറ്ററിന് അടുത്തെത്തിയതായും ഫെഡറേഷന്‍ അറിയിച്ചു.
TAGS: KARNATAKA | MILK | PRICE HIKE
SUMMARY: Karnataka milk price hiked yet again unnoticed by kmf
ബെംഗളൂരു: ബെളഗാവി ഭൂതാരാമൻഹട്ടി കിട്ടൂർ റാണി ചിന്നമ്മ മൃഗശാലയിൽ 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് വനം മന്ത്രി…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…