ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈനിന്റെ ഭാഗമായ തുരങ്ക നിർമാണം ഓഗസ്റ്റ് മാസത്തോടെ പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമാണ് പിങ്ക് ലൈൻ. മൂന്ന് ഘട്ടമായി നടക്കുന്ന തുരങ്ക നിർമാണത്തിൻ്റെ അവസാന ഘട്ടമാണ് നിലവിൽ പുരോഗമിക്കുന്നത്. മൂന്നാംഘട്ടത്തിൻ്റെ 94 ശതമാനം പ്രവൃത്തിയും പൂർത്തിയായി.
തുംഗ, ഭദ്ര എന്നീ ടണൽ ബോറിങ് മെഷീനുകൾ ഉപയോഗിച്ചാണ് തുരങ്ക നിർമാണം. കെജി ഹള്ളി മുതൽ നാഗവാര വരെ നീളുന്ന 935 മീറ്റർ ഭാഗത്താണ് തുരങ്കത്തിൻ്റെ നിർമാണം തുടരുന്നത്. ഫെബ്രുവരി രണ്ടിന് തുംഗ ടണൽ ബോറിങ് മെഷീൻ ഉപയോഗിച്ച് ഒരുവശത്തുനിന്നുള്ള പ്രവൃത്തിയും ഏപ്രിൽ രണ്ടിന് ഭദ്ര ടണൽ ബോറിങ് മെഷീൻ ഉപയോഗിച്ച് മറുവശത്തുനിന്നുള്ള പ്രവൃത്തിയും ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 31നുള്ളിൽ ഇരുവശങ്ങളിലെയും പ്രവൃത്തി പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി.
തുരങ്കത്തിൻ്റെ ഒന്നാംഘട്ടം ഷാദിമഹൽ മുതൽ വെങ്കടേശ്വരപുരം വരെയാണ്. 1066.80 മീറ്റർ ആണ് ഒന്നാംഘട്ടത്തിൻ്റെ നീളം. രണ്ടാംഘട്ടമായ വെങ്കടേശ്വരപുരം മുതൽ കെജെ ഹള്ളി വരെ 1185.80 മീറ്ററാണ്. ഇരു ഘട്ടങ്ങളുടെയും പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. തുരങ്കത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കാൻ 357 ദിവസം വേണ്ടിവന്നു.
3.3 മീറ്ററാണ് മെഷീൻ ഉപയോഗിച്ചു പ്രതിദിനം തുരക്കുന്നത്. തുരങ്ക നിർമാണം പൂർത്തിയാകുന്നതോടെ ട്രാക്ക് നിർമാണം ഉൾപ്പെടെ തുടർ പ്രവൃത്തികൾ ആരംഭിക്കും. സ്റ്റേഷൻ നിർമാണവും ട്രാക്ക് അലൈൻമെൻ്റ് പ്രവൃത്തികളും നിലവിൽ പുരോഗമിക്കുന്നുണ്ട്.
The post പിങ്ക് ലൈൻ മെട്രോ; തുരങ്ക നിർമാണം ഓഗസ്റ്റിനകം പൂർത്തിയാകും appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ്…
ബെംഗളൂരു: കേരള എഞ്ചിനീയർസ് അസോസിയേഷൻ ബെംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച 'കെഇഎ ഫുട്ബോൾ 2025' മത്സരങ്ങള്‍ സമാപിച്ചു. ഓപ്പൺ വിഭാഗത്തിൽ ഷഗീഷ്…
ബെംഗളൂരു: നിരോധിത ഭീകരസംഘടനയായ അൽഖായിദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനന്റുമായി (എക്യുഐഎസ്) ബന്ധമുള്ള യുവതി ബെംഗളൂരുവിൽ പിടിയിലായി. ജാർഖണ്ഡ് സ്വദേശിനിയായ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബസംഗമവും, എസ്എസ്എൽസി, പിയുസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ ചടങ്ങും…
കൊച്ചി: വൈപ്പിനില്‍ ദമ്പതികളെ വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. എളംകുന്നപ്പുഴ സ്വദേശികളായ സുധാകരൻ(75), ഭാര്യ ജിജി…
പാലക്കാട്: രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. മണ്ണാർക്കാട് പൊമ്പ്രയിലാണ് സംഭവം. പൊമ്പ്ര സ്വദേശി തിട്ടുമ്മല്‍ സഫ് വാൻ, ഷഹല ദമ്പതികളുടെ…