ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈനിന്റെ ഭാഗമായ തുരങ്ക നിർമാണം ഓഗസ്റ്റ് മാസത്തോടെ പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമാണ് പിങ്ക് ലൈൻ. മൂന്ന് ഘട്ടമായി നടക്കുന്ന തുരങ്ക നിർമാണത്തിൻ്റെ അവസാന ഘട്ടമാണ് നിലവിൽ പുരോഗമിക്കുന്നത്. മൂന്നാംഘട്ടത്തിൻ്റെ 94 ശതമാനം പ്രവൃത്തിയും പൂർത്തിയായി.
തുംഗ, ഭദ്ര എന്നീ ടണൽ ബോറിങ് മെഷീനുകൾ ഉപയോഗിച്ചാണ് തുരങ്ക നിർമാണം. കെജി ഹള്ളി മുതൽ നാഗവാര വരെ നീളുന്ന 935 മീറ്റർ ഭാഗത്താണ് തുരങ്കത്തിൻ്റെ നിർമാണം തുടരുന്നത്. ഫെബ്രുവരി രണ്ടിന് തുംഗ ടണൽ ബോറിങ് മെഷീൻ ഉപയോഗിച്ച് ഒരുവശത്തുനിന്നുള്ള പ്രവൃത്തിയും ഏപ്രിൽ രണ്ടിന് ഭദ്ര ടണൽ ബോറിങ് മെഷീൻ ഉപയോഗിച്ച് മറുവശത്തുനിന്നുള്ള പ്രവൃത്തിയും ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 31നുള്ളിൽ ഇരുവശങ്ങളിലെയും പ്രവൃത്തി പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി.
തുരങ്കത്തിൻ്റെ ഒന്നാംഘട്ടം ഷാദിമഹൽ മുതൽ വെങ്കടേശ്വരപുരം വരെയാണ്. 1066.80 മീറ്റർ ആണ് ഒന്നാംഘട്ടത്തിൻ്റെ നീളം. രണ്ടാംഘട്ടമായ വെങ്കടേശ്വരപുരം മുതൽ കെജെ ഹള്ളി വരെ 1185.80 മീറ്ററാണ്. ഇരു ഘട്ടങ്ങളുടെയും പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. തുരങ്കത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കാൻ 357 ദിവസം വേണ്ടിവന്നു.
3.3 മീറ്ററാണ് മെഷീൻ ഉപയോഗിച്ചു പ്രതിദിനം തുരക്കുന്നത്. തുരങ്ക നിർമാണം പൂർത്തിയാകുന്നതോടെ ട്രാക്ക് നിർമാണം ഉൾപ്പെടെ തുടർ പ്രവൃത്തികൾ ആരംഭിക്കും. സ്റ്റേഷൻ നിർമാണവും ട്രാക്ക് അലൈൻമെൻ്റ് പ്രവൃത്തികളും നിലവിൽ പുരോഗമിക്കുന്നുണ്ട്.
The post പിങ്ക് ലൈൻ മെട്രോ; തുരങ്ക നിർമാണം ഓഗസ്റ്റിനകം പൂർത്തിയാകും appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം കാട്ടാക്കടയില്‍ നിന്നും നെയ്യാർ ഡാമിലേക്ക്…
ബെംഗളൂരു: ഗുണ്ടൽപേട്ട്- മൈസൂരു പാതയിലെ ബേഗൂരിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വയനാട് പിണങ്ങോട് വാഴയിൽ അസ്‌ലം-റഹ്മത്ത് ദമ്പതികളുടെ മകൻ…
മലപ്പുറം: കാളികാവില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി…
ബെംഗളൂരു: വടകര എടോടിയിൽ മുനിസിപ്പൽ പാർക്കിന് സമീപം ആരാമത്തിൽ വരുൺ വിനോദ് (34) ബെംഗളൂരുവില്‍ അന്തരിച്ചു. ടേർണർ ആൻഡ് ടൗൺസെന്റ്…
കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാഷിംഗ് മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്. കളിക്കുന്നതിനിടയില്‍ വാഷിംഗ് മിഷീന്റെ…
തിരുവനന്തപുരം: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സംഘം എത്തുമെന്നാണ്…