മലപ്പുറം: വെളിമുക്ക് പടിക്കലില്‍ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കല്‍ പള്ളിയാള്‍മാട് സ്വദേശി ആലിങ്ങല്‍തൊടി മുഹമ്മദ് സഫീര്‍(30), മകള്‍ ഇനായ മെഹറിന്‍ എന്നിവരെയാണ് കാണാതായത്. ചെമ്മാടുള്ള ഭാര്യവീട്ടില്‍ നിന്നാണ് ഇന്നലെ സഫീര്‍ കുഞ്ഞിനെയും കൊണ്ട് പോയത്.
പിന്നീട് സഫീറിനേയും കുഞ്ഞിനേയും കുറിച്ച് ഒരു വിവരവുമില്ലെന്ന് പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു. ആറ് വര്‍ഷമായി സഫീര്‍ ചെന്നൈയില്‍ കൂള്‍ബാര്‍ നടത്തുകയാണ്. സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലോ അറിയിക്കുക. 6363375667 , 97462 49984 , 9947546982.
TAGS : MISSING | MALAPPURAN | KERALA
SUMMARY : Father and one-year-old daughter reported missing
ചാമരാജ്നഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…
തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…
ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…
കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…