ഹൈദരാബാദ്: പിതാവ് ആഡംബര കാർ വാങ്ങി നൽകാഞ്ഞതിനു പിന്നാലെ 21കാരനായ മകൻ ആത്മഹത്യ ചെയ്തതായി തെലങ്കാന പോലീസ്. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. കർഷകനായ പിതാവിനോട് പല വട്ടം മകൻ ആഡംബര കാർ വാങ്ങി നൽകാൻ ആവശ്യപ്പെട്ടിരുന്നു. തന്‍റെ കൈയിൽ അത്രയും പണമില്ലെന്ന് പിതാവ് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് യുവാവ് രക്ഷിതാക്കളെ വെല്ലുവിളിച്ചു കൊണ്ട് വയലിലേക്ക് പോയി വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മേയ് 31ന് മരണത്തിന് കീഴടങ്ങി.
മദ്യത്തിന് അടിമയായതിനെത്തുടർന്ന് പഠനം നിർത്തിയ യുവാവ് കുറച്ച് കാലമായി രക്ഷിതാക്കളുമായി നിരന്തരമായി കലഹിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുതിയ വീടു വയ്ക്കണമെന്നും കാർ വാങ്ങണമെന്നുമായിരുന്നു പ്രധാന ആവശ്യം. രണ്ടേക്കറിൽ കൃഷി ചെയ്താണ് കുടുംബം വരുമാനം കണ്ടെത്തിയത്.
മകൻ ആവശ്യപ്പെട്ട ആഡംബര കാറിനു പകരം മറ്റൊരു സാധാരണ കാർ വാങ്ങിത്തരാമെന്ന് അച്ഛൻ വാഗ്ദാനം നൽകിയിരുന്നെങ്കിലും മകന് അതു സ്വീകാര്യമായിരുന്നില്ല. അന്നു വൈകിട്ടാണ് യുവാവ് വിഷം കഴിച്ചതെന്നും പോലീസ് പറയുന്നു.
<br>
TAGS :
SUMMARY : Father did not buy BMW car for him. 21-year-old commits suicide in Telangana
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…