Categories: KERALATOP NEWS

പിന്നണിഗായകൻ വിശ്വനാഥൻ അന്തരിച്ചു

കണ്ണൂര്‍: ചലച്ചിത്ര പിന്നണി ഗായകൻ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയിൽ വിശ്വനാഥൻ ആലപിച്ച ‘ഒരുകുറി കണ്ട് നാം’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനമേളകളിലും പാടാറുണ്ട്. സ്കൂൾ കലോത്സവ സംഗീതവേദികളിലെ വിധികർത്താവുമാണ്. തളിപ്പറമ്പിലെ മിൽട്ടൺസ് കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.

കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ പരേതനായ പി.വി.കണ്ണൻ-എം.വി കാർത്യായനി ദാമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാജം (കൊൽക്കത്ത), രത്നപാൽ (ജ്യോത്സ്യർ), സുഹജ (തലശ്ശേരി), ധനഞ്ജയൻ (ബിസിനസ്, എറണാകുളം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തിൽ.
<BR>
TAGS : OBITUARY
SUMMARY : Playback singer Viswanathan passed away

ഒരുകുറി കണ്ട് നാം- ഗാനം കേള്‍ക്കാം :

 

Savre Digital

Recent Posts

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ൽ അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണ​ങ്ങ​ളി​ലെ സം​ശ​യ​നി​വാ​ര​ണം…

9 minutes ago

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി.ജെ.പിയിൽ ചേർന്നു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്…

16 minutes ago

ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…

46 minutes ago

ഗാസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 മരണം

ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

1 hour ago

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…

1 hour ago

ഇടുക്കിയിൽ സ്കൂൾ ബസ് കയറി നാലു വയസ്സുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ്…

2 hours ago