സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പിപി സുനീര്‍ മത്സരിക്കും. സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തില്‍ വെച്ചായിരുന്നു സ്ഥാനാർഥിയെ നിശ്ചയിച്ചത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. സിപിഐ അസിസ്റ്റ് സെക്രട്ടറിയായ സുനീര്‍ പൊന്നാനി സ്വദേശിയാണ്.
വയനാട് സി.പി.ഐയുടെ മുൻ ജില്ലാ അധ്യക്ഷനായിരുന്നു. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലും പൊന്നാലിയിലും അടക്കം മത്സരിച്ചിരുന്നു. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്നും കൃത്യമായി നിർവ്വഹിക്കുമെന്നും പിപി സുനീർ പ്രതികരിച്ചു.
അതേസമയം ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനമുണ്ടായി. രാജ്യസഭാ സീറ്റ് സിപിഐയ്‌ക്കും കേരള കോണ്‍ഗ്രസ് എമ്മിനുമാണ് സി.പി.എം നല്‍കിയത്. രാജ്യസഭാ സീറ്റില്‍ ഘടകക്ഷികളുടെ ആവശ്യത്തിന് സിപിഎം വഴങ്ങുകയായിരുന്നു. സീറ്റ് വേണമെന്ന ആര്‍.ജെ.ഡിയുടെ ആവശ്യം സി.പി.എം തള്ളി. അതേസമയം, ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജൻ പറഞ്ഞു.
TAGS: KERALA, ELECTION 2024, CPI
KEYWORDS: PP Sunir is the Rajya Sabha candidate of CPI
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…