തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവർ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിപ്പോകാൻ ശ്രമം നടത്തുന്നതായി സൂചന. ഇതിന് വേണ്ടി അൻവർ ഡൽഹിയിൽ എത്തി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. കെ സുധാകരന്റെ പിന്തുണ അൻവറിനുണ്ടെന്നാണ് വിവരം. കൂടാതെ കെസി വേണുഗോപാലുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മറ്റ് ചില നേതാക്കൾക്കും അൻവർ കോൺഗ്രസിൽ തിരിച്ചെത്തുന്നതിനോട് താൽപ്പര്യമില്ലെന്നാണ് സൂചന. അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. ഇവരുടെ തീരുമാനം അൻവറിന്‍റെ കോൺഗ്രസ് പ്രവേശനത്തിൽ നിർണായകമാകും.
ഇടതുപക്ഷത്തോട് അകന്ന അന്‍വര്‍ ആദ്യം ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ ഭാഗമാകാനായിരുന്നു ശ്രമിച്ചത്. എന്നാൽ ദ്രാവിഡ മുന്നേറ്റ കഴകം താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ അൻവർ തൃണമൂൽ കോൺഗ്രസുമായും എസ്.പിയുമായും ചർച്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ അന്‍വര്‍ പാലക്കാടും വയനാടും യു.ഡി.എഫിനെ പിന്തുണച്ചിരുന്നു. ചേലക്കരയിൽ കെപിസിസി മുൻ സെക്രട്ടറി എൻകെ സുധീറിനെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചത്. നാലായിരത്തോളം വോട്ടുകളാണ് സുധീർ സ്വന്തമാക്കിയത്.
<br>
TAGS : PV ANWAR
SUMMARY : PV Anwar to Congress? Meeting with KC Venugopal in Delhi
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…