കാസറഗോഡ്: പിസ്‌തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ അനസ് ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം വീട്ടില്‍ വച്ചാണ് കുട്ടി പിസ്തയുടെ തൊലി എടുത്തു കഴിച്ചത്.
തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാർ കൈകൊണ്ട് ഒരു കഷണം വായില്‍ നിന്ന് എടുത്തുമാറ്റി. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ പിസ്‌തയുടെ തൊലിയുടെ ബാക്കി ഭാഗം തൊണ്ടയില്‍ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാല്‍ പ്രശ്‌നമില്ലെന്ന് കണ്ട് ഡോക്ടർ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
ഞായറാഴ്‌ച പുലർച്ചെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഒരാഴ്‌ച മുമ്പാണ് പിതാവ് അൻവർ ഗള്‍ഫിലേക്ക് പോയത്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രാത്രി കുമ്ബള ബദർ ജുമാമസ്‌ജിദ് അങ്കണത്തിലെ ഖബർസ്ഥാനില്‍ ഖബറടക്കും. സഹോദരി ആയിഷു.
TAGS : LATEST NEWS
SUMMARY : A two-year-old boy died after pista skin stuck in his throat
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…