പാലക്കാട്: സി പി എം നേതാവും കെ ടി ഡി സി ചെയര്‍മാനുമായ പി കെ ശശിക്കെതിരായ അച്ചടക്ക നടപടിക്ക് അംഗീകാരം നല്‍കി സിപിഎം സെക്രട്ടറിയേറ്റ്. ആദ്യം ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളും ശശിക്ക് നഷ്ടപ്പെടും.
സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേടും, പാര്‍ട്ടി ഓഫിസ് നിര്‍മിക്കാനുള്ള അനധികൃത ഫണ്ട് പിരിവും പാര്‍ട്ടിയുടെ അന്വേഷണ കമ്മിഷന്റെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയില്‍ നിന്നും ബ്രാഞ്ചിലേക്കാണ് പി.കെ.ശശിയുടെ മാറ്റം. കെടിഡിസി അധ്യക്ഷ പദവിയും പി കെ ശശിയ്ക്ക് ഉടന്‍ തന്നെ നഷ്ടമാകും.
ശശി ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് എല്ലാ പദവികളും നഷ്ടമായിരിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.
മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളില്‍ പാര്‍ട്ടി അറിയാതെ 35 നിയമനങ്ങള്‍ നടത്തിയെന്നും യൂണിവേഴ്‌സല്‍ കോളേജില്‍ ചെയര്‍മാനാകാന്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസില്‍ അഡ്രസ് പ്രുഫ് ഉണ്ടാക്കിയെന്നും ഉള്‍പ്പെടെ കാര്യങ്ങള്‍ പി കെ ശശിയ്‌ക്കെതിരെ അന്വേഷണത്തിലൂടെ പുറത്തുവന്നിരുന്നു. എന്നാല്‍ കെടിഡിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്നായിരുന്നു പി കെ ശശിയുടെ നിലപാട്.
TAGS : CPM | P k SHASHI
SUMMARY : CPM approves disciplinary action against PK Shahsi
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്…
സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ് അക്രമികള്‍…
ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി…
ബെംഗളൂരു: വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ കൂടിയായ മുന്‍ കര്‍ണാടക എംഎല്‍എ അഞ്ജലി നിംബാൽക്കർ. ഞായറാഴ്ച…