Categories: KERALATOP NEWS

പി പി ദിവ്യയുടെ അറസ്റ്റ്; നിയമോപദേശം തേടി പോലീസ്

കണ്ണൂര്‍: എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക നീക്കവുമായി പോലീസ്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് നിയമോപദേശം തേടി. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിക്കാഴ്ച നടത്തി. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പത്ത് മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പ് അറസ്റ്റ് വേണോയെന്നതിലാണ് ചര്‍ച്ച നടന്നത്. പോലീസ് നീക്കം കമ്മീഷണര്‍ ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം കമ്മീഷണറും ഡിജിപിയുമായി യോഗം ചേരുകയാണ്. ഈ മാസം 29ന് ആണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത്.
<BR>
TAGS :ADM NAVEEN BABU DEATH
SUMMARY : Arrest of PP Divya; Police seek legal advice

Savre Digital

Recent Posts

മാസപ്പിറവി കണ്ടു: നബിദിനം സെപ്‌തംബർ അഞ്ചിന്‌

കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…

8 minutes ago

കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…

25 minutes ago

ബുക്കർ ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിദ്വേഷ പോസ്റ്റ്: രണ്ടു പേർക്കെതിരെ കേസ്

ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…

33 minutes ago

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…

1 hour ago

ജയമഹൽ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…

2 hours ago

സർഗ്ഗധാര ഭാരവാഹികൾ

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌ ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട്‌ കൃഷ്ണപ്രസാദ്, സെക്രട്ടറി…

2 hours ago