കണ്ണൂർ: എഡിഎം കെ നവീന്‍ബാബു മരണപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ജാമ്യ ഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നാളെ വാദം കേള്‍ക്കുക. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പ് അഴിമതിയില്‍ നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടാണ് റവന്യൂവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
വിവാദമായ യാത്രയയപ്പ് യോഗത്തിനു ശേഷം എഡിഎം നവീന്‍ ബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയില്‍ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോള്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത് കുമാര്‍ സമയം ആവശ്യപ്പെട്ടിരുന്നു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പി പി ദിവ്യ ഒക്ടോബര്‍ 29-നാണ് അറസ്റ്റിലായത്. തലശ്ശേരി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ദിവ്യ പോലീസിന് മുന്നില്‍ കീഴടങ്ങിയത്. കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പി പി ദിവ്യ ഇപ്പോഴുള്ളത്.
TAGS : PP DIVYA | BAIL APPLICATION
SUMMARY : PP Divya’s bail plea will be considered tomorrow
ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ…
കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…
കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. നാല് മാസം മുമ്പ് മൂന്ന്…
കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി. നാദാപുരം- തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ…
കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ…