Categories: KERALATOP NEWS

പി. ഭാസ്‌കരൻ പുരസ്‌കാരം ഗായകൻ പി. ജയചന്ദ്രന്

തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന പി. ഭാസ്‌കരൻ ഫൗണ്ടേഷൻ വർഷം തോറും നൽകുന്ന പി. ഭാസ്‌കരൻ പുരസ്‌കാരം അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്. ശ്രീകുമാരൻ തമ്പി, കമൽ, വിദ്യാധരൻ മാസ്റ്റർ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ജ​യ​ച​ന്ദ്ര​ന്‍റെ ഗാ​നാ​ലാ​പ​നം ഭാ​വ​ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​യി​രു​ന്നെ​ന്ന് സ​മി​തി വി​ല​യി​രു​ത്തി.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ് 25ന് വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ഭാസ്‌കരസന്ധ്യയിൽ വച്ച് ശ്രീകുമാരൻ തമ്പിയിൽ നിന്നും കുടുംബാംഗങ്ങൾ ഏറ്റുവാങ്ങും.
<br>
TAGS : P JAYACHANDRAN | MUSIC
SUMMARY : P. Bhaskaran award to singer P. Jayachandran

Savre Digital

Recent Posts

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ്…

43 minutes ago

ഇന്ത്യയിൽനിന്ന് പുറപ്പെട്ട എ​ണ്ണ​ക്ക​പ്പ​ൽ സൊ​മാ​ലി​യ​ൻ തീ​ര​ത്ത് ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ആ​ക്ര​മി​ച്ചു

ദുബായി: ഇ​ന്ത്യ​യി​ൽ നി​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ക​പ്പ​ലി​ന് നേ​രെ സോ​മാ​ലി​യ​ൻ തീ​ര​ത്ത് ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗു​ജ​റാ​ത്തി​ലെ സി​ക്ക തു​റ​മു​ഖ​ത്തു​നി​ന്നു…

1 hour ago

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക് എൻജിനിയറായ യുവതിയെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തു.…

1 hour ago

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

10 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

10 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

10 hours ago