തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ വിവരങ്ങള്‍ പി വി അന്‍വറിന് ചോര്‍ത്തിക്കൊടുത്തെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ സസ്‌പെന്‍ഡ് ചെയ്തത്.
2018 ഒക്ടോബറിലായിരുന്നു തിരുവനന്തപുരത്തെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത്. രണ്ട് കാറുകളും സ്‌കൂട്ടറും കത്തി നശിച്ചിരുന്നു. വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു ഇത്. അടുത്തിടെ ആശ്രമം തീവെയ്പ് കേസ് പോലീസ് അട്ടിമറിച്ചെന്ന ആരോപണവുമായി പി.വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ച ആളാണ് സന്ദീപാനന്ദ ഗിരിയെന്നും ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ച നടപടിയെന്നുമായിരുന്നു അന്‍വര്‍ പറഞ്ഞത്. കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ പോലീസ് നീക്കം നടത്തി. ഡിവൈഎസ്പി രാജേഷാണ് കേസ് വഴി തിരിച്ചുവിട്ടത്. ഈ ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം ബിജെപിയില്‍ സജീവമായെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ഈ വിവരങ്ങള്‍ അന്‍വറിന് ചോര്‍ത്തി നല്‍കിയത് ഡിവൈഎസ്പി ഷാജിയാണെന്ന് ഇന്റലിജൻസ് കണ്ടെത്തി. തുടർന്നാണ് നടപടി.
<BR>
TAGS : PV ANVAR MLA,
SUMMARY : DySP suspended for leaking case details to PV Anwar
പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…
പാലക്കാട്: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…
തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി…
കോഴിക്കോട്: ലഹരി പരിശോധനക്കിടെ കുന്ദമംഗലം സ്റ്റേഷനിലെ പോലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസില്‍ പി കെ ഫിറോസിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലിസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതിലാണ് പരാതി. അഭിഭാഷകനായ ഷിന്റോ…