പാലക്കാട്: വിവാഹ വേദിയില്‍ കണ്ടുമുട്ടിയ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന്റെ ഹസ്തദാനം നിരസിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും. ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ തുടരുന്നതിനിടെയാണ് കല്യാണ വീട്ടില്‍ വോട്ട് തേടിയെത്തിയ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി സരിനും കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പരസ്പരം കണ്ടത്.
ബിജെപി കൗണ്‍സിലർ നടേശന്റെ മകളുടെ വിവാഹ വേദിയിലാണ് പിണക്കം മറനീക്കിയത്. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും ഹസ്തദാനം നല്‍കാൻ സരിൻ കൈനീട്ടിയിട്ടും ഇരുവരും കാണാത്ത പോലെ നടന്ന് നീങ്ങി. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിൻ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു. സരിൻ്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് വിമത നേതാവ് എ വി ഗോപിനാഥിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചേർത്തുപിടിച്ചു.
എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് കപടമുഖമില്ലെന്നും പി സരിന് കൈകൊടുക്കാൻ പ്രയാസമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചെയ്യുന്നതെല്ലാം ആത്മാർത്ഥമായിട്ടാണ്. ചാനലുകള്‍ക്ക് മുമ്പിൽ അഭ്യാസം കാണിക്കാൻ പ്രയാസമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു.
TAGS : P SARIN | RAHUL MANKUTTATHIL | SHAFI PARAMBIL
SUMMARY : P. Rahul and Shafi reject Sarin’s handshake
തൃശൂർ: ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 10,530 രൂപയായി. പവന് ഇന്നത്തെ വര്‍ധന 320…
തിരുവനന്തപുരം: തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമാണെന്ന് മെഡിക്കല്‍ ബോര്‍ഡ്. കാട്ടാക്കട…
കാസറഗോഡ്: കാസറഗോഡ് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ…
ന്യൂഡല്‍ഹി: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ അകാല മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) സംഭവവുമായി ബന്ധപ്പെട്ട വിവാദമായ നൗക…
പാലക്കാട്: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ…