കൊച്ചി: നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതിയില്‍ യുവതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. പീഡനം നടന്ന തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്നാണ് യുവതി മൊഴി നല്‍കിയത്. അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങള്‍ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു.
അതിക്രമം നടന്നത് ഡിസംമ്പർ 14,15 തീയതികളിലാണെന്ന് പറഞ്ഞത് ഉറക്കപ്പിച്ചില്‍ ആയത് കൊണ്ടാണ്. ശരിയായ തീയതി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും പോലീസ് സത്യം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും യുവതി പറഞ്ഞു. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്‌ഐടി രേഖപ്പെടുത്തുന്നുണ്ട്.
ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. ദുബായില്‍ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ദുബായില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പോലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു.
TAGS : NIVIN PAULY | KERALA
SUMMARY : Complaint against Nivin Pauly: Date of rape was told in sleep
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്.…