കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നടൻ നിവിൻ പോളി. സിനിമയില്‍ നിന്നുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയില്‍ നിവിൻ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ടെത്തിയാണ് താരം പരാതി നല്‍കിയത്.
ക്രൈംബ്രഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് ആണ് പ്രത്യേക അന്വേഷണ തലവൻ. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു നിവിനെതിരായ യുവതിയുടെ ആരോപണം. തന്നെ മുറിയില്‍ പൂട്ടിയിട്ട് ചൂഷണം ചെയ്തുവെന്നും മൊബൈല്‍ ഉള്‍പ്പെടെ തട്ടിയെടുത്തുവെന്നും യുവതി ആരോപിച്ചിരുന്നു. എന്നാല്‍, യുവതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ തന്നെ ഇത് നിഷേധിച്ച് നിവിൻ രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ, നിവിനെ പിന്തുണച്ച് വിനീത് ശ്രീനിവാസൻ, നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യം, നടി പാർവതി കൃഷ്ണ എന്നിവരും രംഗത്തെത്തി. യുവതിയെ ദുബായിയില്‍ വച്ച് പീഡിപ്പിച്ചെന്ന തീയതികളില്‍ നിവിൻ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും അവർ പുറത്ത് വിട്ടു. ഇതിന് പിന്നാലെയാണ് നിവിൻ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.
TAGS : NIVIN PAULY | FILM INDUSTRY
SUMMARY : Those in the movie behind the harassment complaint; Nivin Pauly suspects conspiracy
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…
ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…
സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…
കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…