കൊച്ചി: പീരുമേട് എംഎൽഎ വാഴൂര്‍ സോമൻ്റെ വിജയം ചോദ്യം ചെയ്‌ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ പത്രികയ്‌ക്ക് ഒപ്പം സമർപ്പിച്ച രേഖകളിൽ വസ്‌തുതകൾ മറച്ചുവച്ചു എന്നതായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ജസ്റ്റിസ് മേരി തോമസിന്റെ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മേരി തോമസ് വിധി പ്രസ്താവിച്ചത്.
1835 വോട്ടിനായിരുന്നു വാഴുർ സോമന്റെ ജയം. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നും ഹർജിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കണം, അപൂര്‍ണ്ണമായ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ച നടപടി നിയമത്തിന് വിരുദ്ധമാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രിയാകാനില്ലെന്ന് ഡോ ശശി തരൂര്‍ എം പി. സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് വിശദീകരണം. എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,…
കാസറഗോഡ്: കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ചുപേർക്ക് ദാരുണാന്ത്യം. അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട്…
എന്താണ് PCOD? പോളി സിസ്റ്റിക് ഓവറിയന്‍ ഡിസീസ് (പിസിഒഡി). ഇന്നത്തെ ജീവിത രീതിയും ഭക്ഷണശീലങ്ങളും ആണ് ഇതിന്റെ മുഖ്യ കാരണം.…
കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ പതിനൊന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റില്‍. ബ്ലോക്ക് ഭാരവാഹികള്‍ അടക്കമുള്ളവരെയാണ് പോലീസ്…
കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പോലീസുകാർ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്യാൻ ഹൈക്കോടതി…