കൊച്ചി: പീരുമേട് എംഎൽഎ വാഴൂര്‍ സോമൻ്റെ വിജയം ചോദ്യം ചെയ്‌ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ പത്രികയ്‌ക്ക് ഒപ്പം സമർപ്പിച്ച രേഖകളിൽ വസ്‌തുതകൾ മറച്ചുവച്ചു എന്നതായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ജസ്റ്റിസ് മേരി തോമസിന്റെ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മേരി തോമസ് വിധി പ്രസ്താവിച്ചത്.
1835 വോട്ടിനായിരുന്നു വാഴുർ സോമന്റെ ജയം. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നും ഹർജിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കണം, അപൂര്‍ണ്ണമായ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ച നടപടി നിയമത്തിന് വിരുദ്ധമാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ബെംഗളൂരു: മെെസൂരു കേരളസമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ നടന്നു.…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച മുതൽ ശക്തമായ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.…
ബെംഗളൂരു: വ്യാജ ഡോക്ടർമാർക്കും അനധികൃത മെഡിക്കൽ പ്രാക്ടീഷണർമാർക്കുമെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ്…
വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് സംഭവം. എട്ടും പത്തും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.…
തിരുവനന്തപുരം: വയനാട് തുരങ്ക പാത നിർമാണത്തിന് ഈ മാസം 31ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത…
ബെംഗളൂരു: വാൽമീകി കോർപറേഷൻ അഴിമതിക്കേസിൽ കർണാടക മുൻ മന്ത്രി ബി നാഗേന്ദ്രയുടെ രണ്ട് സഹായികള്‍ ഉള്‍പ്പെടെ വിവിധ പ്രതികളുടെ അഞ്ച്…