ബെംഗളൂരു: പുകയില വിൽപ്പനയും പുകവലിയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപടികൾ ആരംഭിച്ച് ബിബിഎംപി. പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കിയതായി ബിബിഎംപി അറിയിച്ചു. നഗരത്തിലുടനീളമുള്ള പുകയില വിൽപ്പനക്കാർക്ക് പുതിയ ലൈസൻസിംഗ് നയങ്ങൾ ബാധകമാണ്. ബിബിഎംപി അഡ്മിനിസ്ട്രേറ്റർ എസ്.ആർ. ഉമാശങ്കർ ആണ് പുതിയ നയത്തിന് അംഗീകാരം നൽകിയത്.
എല്ലാ പുകയില വിൽപ്പനക്കാരും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ലൈസൻസ് നേടേണ്ടതുണ്ട്. ഇതിൽ പരാജയപ്പെടുന്നവരിൽ നിന്നും പിഴ ഈടാക്കയും. നിയമം ലംഘിക്കുന്നവർക്ക് ആദ്യതവണ 5,000 രൂപ, തുടർച്ചയായി നിയമം പാലിക്കാത്തതിന് പ്രതിദിനം 100 രൂപയും അധികമായി ഈടാക്കും. ബിബിഎംപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ലൈസൻസ് നടപടികൾ ഓൺലൈനായി നടത്തുക. യോഗ്യരായ അപേക്ഷകർ 18 വയസ്സിന് മുകളിലായിരിക്കണം. വാർഷിക ഫീസ് 500 രൂപയാണ്. ലൈസൻസ് കാലഹരണപ്പെടുന്നതിന് ഒരു മാസം മുമ്പ് പുതുക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്.
TAGS: BENGALURU | BBMP | TOBACCO
SUMMARY: Palike Licence A Must To Sell Tobacco Items
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…
കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…
ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…