കൊച്ചി: കേരളത്തിൽ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകള്‍ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്ന് കോടതി ആരാഞ്ഞു. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നിട്ടാണ് ഹെല്‍മെറ്റില്ലാത്തതിന്റെ പേരിലും ഓവർ സ്പീഡിനും പിഴയീടാക്കുന്നതെന്നും കോടതി വിമർശിച്ചു.
റോഡപകടങ്ങളില്‍ പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ നികുതി തരുന്നില്ലേ. പുതിയതായി നിർമ്മിച്ച റോഡില്‍ പോലും എങ്ങനെയാണ് കുഴികള്‍ ഉണ്ടാകുന്നതെന്നും ആരാണ് തങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കുകയെന്നാണ് സാധാരണക്കാരന്റെ ചോദ്യമെന്നും കോടതി പറഞ്ഞു.
ഏതൊരു ജീവനും മൂല്യമുള്ളതാണെന്നും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെക്കാള്‍ മഴ പെയ്യുന്ന സ്ഥലങ്ങള്‍ ലോകത്തുണ്ട്. അവിടെയൊന്നും റോഡുകളില്ലേയെന്ന് കോടതി വിമര്‍ശിച്ചു.
TAGS : KERALA | ROAD | HIGH COURT | GOVERNMENT
SUMMARY : How are potholes formed on newly constructed roads?; High Court to Govt
കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം…
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…
തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…
ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…