Categories: TOP NEWS

പുതിയ ആദായനികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ലോക്സഭയില്‍ ആദായനികുതി ബില്‍ 2025 അവതരിപ്പിച്ച്‌ ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയിലെ നികുതി നിയമങ്ങളില്‍ ഉപയോഗിക്കുന്ന പദാവലി ലളിതമാക്കുക, അതുവഴി നികുതിദായകർക്ക് നികുതി അടയ്ക്കുന്നതും റിട്ടേണുകള്‍ സമർപ്പിക്കുന്നതും എളുപ്പമാക്കുക എന്നതാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്.

ബില്‍ സഭയുടെ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് ധനമന്ത്രി സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടു. നിർദ്ദിഷ്ട പാനലിന്റെ ഘടനയും നിയമങ്ങളും സംബന്ധിച്ച്‌ സ്പീക്കർ തീരുമാനമെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാർച്ച്‌ 10 വരെ ലോക്സഭ പിരിഞ്ഞു. 2025 ഏപ്രില്‍ മുതല്‍ ബില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.

പഴയ നിയമപ്രകാരം മുൻ വർഷത്തെ (പ്രീവിയസ് ഇയർ) വരുമാനത്തിനാണ് വിലയിരുത്തല്‍ വർഷത്തില്‍ (അസസ്മെന്റ് ഇയർ) നികുതി നല്‍കുന്നത്. എന്നാല്‍, പുതിയ ബില്ലില്‍ നികുതി വർഷം (ടാക്സ് ഇയർ) മാത്രമേയുള്ളൂ. വിലയിരുത്തല്‍ വർഷം എന്നത് ഒഴിവാക്കി. അതുപോലെ ആധുനികകാലത്തെ മുന്നില്‍ക്കണ്ട് വെർച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍, ക്രിപ്റ്റോ ആസ്തികള്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തത വരുത്താനും 2025-ലെ ബില്ലില്‍ ശ്രമിച്ചിട്ടുണ്ട്.

പുതിയ നിയമം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ ആദായ നികുതി നിയമത്തില്‍ 23 അധ്യായങ്ങളിലായി 298 വിഭാഗങ്ങളുണ്ട്. വ്യക്തിഗത ആദായ നികുതി, കോർപറേറ്റ് നികുതി, സെക്യൂരിറ്റി ഇടപാട് നികുതി, സമ്മാന നികുതി എന്നിവയ്ക്കെല്ലാം വ്യത്യസ്ത വ്യവസ്ഥകളാണ് ബാധകം. അപ്രസക്തമായ ഭേദഗതികളും വകുപ്പുകളും ഒഴിവാക്കിയാണ് പുതിയ ബില്ല് കൊണ്ടുവന്നിട്ടുള്ളത്.

TAGS : NIRMALA SEETHARAMAN
SUMMARY : New Income Tax Bill introduced in Lok Sabha

Savre Digital

Recent Posts

‘ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ല’; തിരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച്‌ സുപ്രീംകോടതി

ഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ…

38 minutes ago

കുഞ്ഞുങ്ങള്‍ പറന്നു രസിക്കട്ടെ വര്‍ണ പൂമ്പാറ്റകളായി; ആഘോഷ ദിനങ്ങളില്‍ ഇനി യൂണിഫോം നിര്‍ബന്ധമില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി. ആഘോഷവേളകളില്‍ കുഞ്ഞുങ്ങള്‍ വർണ പൂമ്പാറ്റകളായി…

1 hour ago

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ്…

2 hours ago

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; മൃതദേഹം പ്രതി പ്രമോദിന്‍റേത് തന്നെയെന്ന് സ്ഥിരീകരണം

കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…

3 hours ago

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുകവലി; കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…

4 hours ago

ബെമാ ചാരിറ്റബിൾ സൊസൈറ്റി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം നടത്തി

ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത…

4 hours ago