ചെന്നൈ : പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉച്ചയ്ക്ക് 12.45-ന് ഉദ്ഘാടനംചെയ്യും. ചടങ്ങിൽ ഗവർണർ ആർ.എൻ. രവി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുഗൻ, സംസ്ഥാനമന്ത്രിമാരായ എൽ. മുരുഗൻ, ആർ.എസ്. രാജകണ്ണപ്പൻ, എംപിമാരായ കെ. നവാസ്ഖനി, ആർ. ധാർമർ എന്നിവർ പങ്കെടുക്കും. രാമേശ്വരത്തുനിന്ന് പാമ്പൻപാലത്തിലൂടെ താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും.
ഉദ്ഘാടനത്തിനു മുന്നോടിയായുള്ള അന്തിമ ട്രയല്‍ കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയായിരുന്നു. രാമേശ്വരത്തെ വൻകരയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമായ പാമ്പന്‍ പാലം രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍ പാലം കൂടിയാണ്. 1914ല്‍ നിര്‍മിച്ച പാമ്പനിലെ റെയില്‍വേ പാലത്തിന്റെ അറ്റകുറ്റപണി അസാധ്യമായതിനെ തുടര്‍ന്നാണ് പുതിയ പാമ്പന്‍ റെയില്‍പാലം നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. അപകട മുന്നറിയിപ്പിനെ തുടര്‍ന്ന് പഴയ പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം 2022 ഡിസംബര്‍ 23 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. 2019 നവംബറിലാണ് പുതിയ പാമ്പന്‍ പാലത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്. രണ്ടര കിലോമീറ്റര്‍ നീളമുള്ള പാമ്പന്‍ പാലത്തിനായി 535 കോടി രൂപയാണ് നിര്‍മാണ ചെലവ്.
പുതിയ പാമ്പന്‍ പാലം പ്രവര്‍ത്തന സജ്ജമാകുന്നതോടെ അമൃത എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ രാമേശ്വരം വരെ നീട്ടുമെന്നാണ് പ്രതീക്ഷ. രാമേശ്വരത്തേക്കും ധനുഷ്‌കോടിയിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകും.
<br>
TAGS : PAMBAN BRIDGE
SUMMARY : New Pamban Bridge; Prime Minister will inaugurate tomorrow
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…