ബെംഗളൂരു: പുതിയ മെട്രോ ഫീഡർ ബസ് സർവീസുകളുമായി ബിഎംടിസി. സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കും. പുതിയ റൂട്ടുകളിൽ നോൺ എസി ബസുകളാണ് സർവീസ് നടത്തുക.
എംഎഫ്-43 റൂട്ട് കോണനകുണ്ടെ ക്രോസിൽ നിന്ന് ഉത്തരഹള്ളി, ഇൻഡോ-അമേരിക്കൻ ഹൈബ്രിഡ് ഫാം ക്രോസ്, കരിയനപാളയ, രഘുവനഹള്ളി ക്രോസ് വഴി കോണനകുണ്ടേ ക്രോസ് വരെ സർവീസ് നടത്തും. പ്രതിദിനം 10 ട്രിപ്പുകൾ റൂട്ടിൽ നടത്തും.
എംഎഫ് -43എ കോണനകുണ്ടേ മുതൽ രഘുവനഹള്ളി ക്രോസ്, കരിയനപാളയ, ഇൻഡോ-അമേരിക്കൻ ഹൈബ്രിഡ് ഫാം ക്രോസ്, ഉത്തരഹള്ളി എന്നിവിടങ്ങളിൽ നിന്ന് കോണനകുണ്ടേ ക്രോസ് വരെ സർവീസ് നടത്തും. ദിവസവും 10 ട്രിപ്പുകൾ റൂട്ടിൽ നടത്തും.
റൂട്ട് എംഎഫ്-35 കെംഗേരി ടിടിഎംസിയെ ഗോട്ടിഗെരെ നൈസ് റോഡ് ജംഗ്ഷനുമായി ബന്ധിപ്പിക്കും. ശ്രീനിവാസപുര ക്രോസ്, കരിയനപാളയ, കരിഷ്മ ഹിൽസ്, രഘുവനഹള്ളി ക്രോസ്, ആവലഹള്ളി ബിഡിഎ ലേഔട്ട്, അഞ്ജനപുര, ഗോട്ടിഗെരെ നൈസ് റോഡ് ജംഗ്ഷൻ എന്നിവയിലൂടെ സർവീസ് നടത്തും. ഈ റൂട്ടിൽ നാല് ബസുകൾ വീതമാണ് വിന്യസിക്കുക.
TAGS: BENGALURU UPDATES | BMTC
SUMMARY: BMTC introduces new metro feeder routes
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…