ബെംഗളൂരു: കർണാടകയിൽ പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രിൽ 26ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
പുതുക്കിയ പട്ടിക പ്രകാരം, പോളിങ് നടക്കുന്ന മൊത്തം മണ്ഡലങ്ങളിലായി ആകെ 2,88,08,182 വോട്ടർമാരാണുള്ളത്. ഇവരിൽ 1,44,17,530 പുരുഷ വോട്ടർമാരും 1,43,87,585 സ്ത്രീ വോട്ടർമാരും 3,067 ഭിന്നലിംഗക്കാരുമാണ്.
ഇവരിൽ 18നും 19നും ഇടയിൽ പ്രായമുള്ള 5,99,444 കന്നി വോട്ടർമാരുമുണ്ട്. 2,76,042 വികലാംഗരും 3,40,856 വോട്ടർമാരും 85 വയസ്സിനു മുകളിലുള്ളവരുമാണ്. 2,849 പേരാണുള്ളത് എൻആർഐ പട്ടികയിൽ ഉൾപ്പെട്ട വോട്ടർമാർ. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇതുവരെ സംസ്ഥാനത്ത് 290.08 കോടി രൂപയുടെ വസ്തുക്കളും പണവും പിടിച്ചെടുത്തിട്ടുണ്ട്.
വോട്ടർ ഹെൽപ്പ് ലൈൻ വഴി 16,309 പരാതികളാണ് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുള്ളത്. ഇതുകൂടാതെ, എൻജിആർഎസ് പോർട്ടൽ വഴി പൗരന്മാർ 15,334 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതിൽ 15,112 എണ്ണം തീർപ്പാക്കിയതായും കമ്മീഷൻ അറിയിച്ചു.
The post പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 14 മണ്ഡലങ്ങളിലായി 2,88,08,182 വോട്ടർമാർ appeared first on News Bengaluru.
Powered by WPeMatico
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…