ബെംഗളൂരു: പുതുതായി 20 ആഡംബര ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി. 1.78 കോടി രൂപ വീതം വിലയുള്ള ആഡംബര ബസുകളാണ് പുറത്തിറക്കുന്നത്. ഈ മാസം അവസാനത്തോടെ പുതിയ ബസുകൾ പുറത്തിറക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.ഐരാവത് ക്ലബ് ക്ലാസ് 2.0 മോഡൽ ബസുകളാണിത്. നിലവിൽ 443 ആഡംബര ബസുകളാണ് കെഎസ്ആർടിസിക്കുള്ളത്. പുതിയ ബസുകൾ ഹോസ്‌കോട്ടിനടുത്തുള്ള വോൾവോ ബസ് നിർമ്മാണ ഫാക്ടറിയിലാണുള്ളത്.
ഇവ ഉടൻ നഗരത്തിൽ എത്തിക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അപകടസമയത്ത് യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഫയർ അലാറവും പ്രൊട്ടക്ഷൻ സസിസ്റ്റം (എഫ്എപിഎസ്) ബസ്സിൽ സ്ഥാപിച്ചിട്ടുണ്ട്. 30 നോസിലുകളുള്ള വാട്ടർ പൈപ്പുകൾ പാസഞ്ചർ സീറ്റുകളുടെ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. ശക്തിയേറിയ ഹാലൊജൻ ഹെഡ്‌ലൈറ്റുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും (ഡിആർഎൽ) പുതിയ പ്ലഷ് ഇൻ്റീരിയറുകളും സ്കാൻഡിനേവിയൻ ശൈലിയിലുള്ള പുറംഭാഗങ്ങളും ബസിന്റെ സവിശേഷതകളാണ്.
TAGS: BENGALURU | KSRTC
SUMMARY: KSRTC to add 20 luxury buses each worth Rs 1.78 cr to its fleet
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…
തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…
ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി…