ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ബെംഗളൂരുവിൽ അധിക ബസ് സർവീസുകൾ നടത്തുമെന്ന് ബിഎംടിസി അറിയിച്ചു. ഡിസംബർ 31 രാത്രി മുതൽ ജനുവരി 1 ന് പുലർച്ചെ 2 വരെ എംജി റോഡിൽ നിന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കാണ് അധിക സർവീസ് നടത്തുക. ബസ് റൂട്ട് ജി-3 ബ്രിഗേഡ് റോഡ്, ഇലക്ട്രോണിക് സിറ്റി, ജി-4, ജി-2 എം.ജി. റോഡ് സർജാപുർ മെട്രോ സ്റ്റേഷൻ, ജി-6 കെ.എച്ച്.ബി. ക്വാർട്ടേഴ്സ്, ജി-7, ജി-8, ജി -9 യെലഹങ്ക, എസ്ബിഎസ്-1കെ കടുഗോഡി, ബനശങ്കരി എന്നിവിടങ്ങളിൽ അധിക സർവീസ് നടത്തും.
കൂടാതെ, തിരക്കേറിയ പ്രധാന ബസ് സ്റ്റാൻഡുകളിൽ നിന്നും ജംഗ്ഷനുകളിൽ നിന്നും അധിക ബസുകൾ സർവീസ് നടത്തും. കെംപഗൗഡ ബസ് സ്റ്റാൻഡ്, കെആർ മാർക്കറ്റ്, ശിവാജിനഗർ, കോറമംഗല, കടുഗോഡി, കെംഗേരി, സുമനഹള്ളി, ഗൊരുഗുണ്ടെപാളയ, യശ്വന്ത്പുർ, യെലഹങ്ക, ശാന്തിനഗർ, ബനശങ്കരി, ഹെബ്ബാൾ, സെൻട്രൽ സിൽക്ക് ബോർഡുകൾ എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ബസുകൾ ഏർപ്പെടുത്തുമെന്ന് ബിഎംടിസി അറിയിച്ചു.
TAGS: BENGALURU | BMTC
SUMMARY: BMTC to operate special buses on New Year’s Eve from MG Road to different locations
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…