പുതുവത്സരാഘോഷം; നന്ദി ഹിൽസിൽ പ്രവേശന നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് നന്ദി ഹിൽസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. ഡിസംബർ 31ന് വൈകീട്ട് 6 മണി മുതൽ ജനുവരി ഒന്നിന് രാവിലെ 7 മണി വരെ നന്ദി ഹിൽസ് സ്റ്റേഷനിലേക്ക് വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കില്ല. നന്ദി ഹിൽസിലെ ഗസ്റ്റ് ഹൗസുകളിൽ ഡിസംബർ 31നുള്ള റൂം ബുക്കിങ്ങുകളും അധികൃതർ ഒഴിവാക്കിയിട്ടുണ്ട്. നന്ദി ഹിൽസിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

എന്നാൽ ജനുവരി ഒന്നിന് രാവിലെ 7 മണിക്ക് ശേഷം പതിവുപോലെ നന്ദി ഹിൽസിലേക്ക് യാത്രകൾ തുടരാം.

നഗരത്തിൽ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടവും പോലീസും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അമിത തിരക്ക് ഒഴിവാക്കുക, ശബ്ദമലിനീകരണം നിയന്ത്രിക്കുക, ആഘോഷവേളയിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായും നഗരത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാറുകളും പബ്ബുകളും പുലർച്ചെ ഒരുമണി വരെ മാത്രമേ പ്രവർത്തിക്കൂ. എംജി റോഡ്,ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്‍റ് മാർക്ക്സ് റോഡ്, കബ്ബൺ പാർക്ക്, ട്രിനിറ്റി സർക്കിൾ, കോറമംഗല, ഇന്ദിരാനഗർ 100 ഫീറ്റ് റോഡ്, ഫീനിക്സ് മാൾ എന്നിവിടങ്ങളിൽ പരിശോധന കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

TAGS: BENGALURU | NANDI HILLS
SUMMARY: Entry to nandi hills banned amid new year

Savre Digital

Recent Posts

ഒരു ലക്ഷം രൂപവരെ സഹായം; പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത്

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…

4 hours ago

പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…

4 hours ago

ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…

5 hours ago

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…

6 hours ago

ഒമാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…

6 hours ago

പാലക്കാട് കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

പാലക്കാട്‌: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…

7 hours ago