പുതുവത്സരാഘോഷം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്. ഡിസംബർ 31ന് രാത്രി എട്ടു മണിമുതൽ ജനുവരി ഒന്നിന് പുലർച്ചെ രണ്ടു മണിവരെയാണ് നിയന്ത്രണം.

അനിൽ കുംബ്ലെ സർക്കിൾ മുതൽ റെസിഡൻസി റോഡ് ജംഗ്ഷൻ വരെ നീളുന്ന എംജി റോഡ് ഭാഗം, കാവേരി എംപോറിയം ജംഗ്ഷൻ മുതൽ ഓപേറ ജംഗ്ഷൻ വരെ, ബ്രിഗേഡ് റോഡ്, ചർച്ച സ്ട്രീറ്റ്, എംജി റോഡ് ജംഗ്ഷൻ മുതൽ ഓൾഡ് മദ്രാസ് ബാങ്ക് റോഡ് വരെയുള്ള മ്യൂസിയം റോഡ്, മ്യൂസിയം റോഡ് ജംഗ്ഷൻ മുതൽ ബ്രിഗേഡ് റോഡ് ജംഗ്ഷൻ വരെയുള്ള റസ്റ്റ് ഹൗസ് റോഡ്, റെസിഡൻസി ക്രോസ് റോഡ് മുതൽ റെസിഡൻസി റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗം എന്നിവിടങ്ങളിലേക്ക് പോലീസ്, അടിയന്തര സർവീസ് വാഹനങ്ങൾക്കല്ലാതെ പ്രവേശനമുണ്ടാകില്ല.

നാഷണൽ ഗെയിംസ് വില്ലേജ് മുതൽ യുകോ ബാങ്ക് ജംഗ്ഷൻ വരെ രാത്രി 11നും പുലർച്ചെ രണ്ടിനും ഇടയിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല. സുഖ് സാഗ‍ർ ജംഗ്ഷൻ മുതൽ മൈക്രോലാൻഡ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലും വാഹനങ്ങൾക്ക് പ്രവേഷണമുണ്ടാകില്ല.

എംജി റോഡ് ജംഗ്ഷനിൽ നിന്ന് ഓപ്പേറ ജംഗ്ഷനിലേക്ക് ബ്രിഗേഡ് റോഡ് വഴി ഒരു ദിശയിൽ മാത്രമേ കാൽനടയാത്രിക‍ർ പോകാൻ പാടുള്ളു. എംജി റോഡിലേക്കുള്ള മടക്കയാത്ര റെസിഡൻസി റോഡ് വഴി നടത്തണം.

ക്വീൻസ് സർക്കിളിൽ നിന്ന് അൾസൂരുവിലേക്കുള്ള വാഹനങ്ങൾ അനിൽ കുംബ്ലെ സർക്കിളിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ബിആർവി ജംഗ്ഷനിലേക്ക് പോയി കബ്ബൺ റോഡ് വഴി യാത്ര തുടരാം. കൻ്റോൺമെൻ്റിലേക്കുള്ള വാഹനങ്ങൾ ട്രിനിറ്റി സർക്കിളിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അൾസൂരു റോഡ്, ഡിക്കൻസൺ റോഡ് വഴി കടന്നുപോകാം. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എലിവേറ്റഡ് എക്‌സ്പ്രസ് വേ ഒഴികെയുള്ള എല്ലാ മേൽപ്പാലങ്ങളും ഡിസംബർ 31ന് രാത്രി 11 മുതൽ ജനുവരി ഒന്നിന് രാവിലെ ആറു വരെ വാഹന ഗതാഗതം നിരോധിക്കും. 31ന് രാത്രി എട്ടു മണിമുതൽ ജനുവരി ഒന്നിന് രാവിലെ ആറു മണിവരെ ചരക്ക് വാഹനങ്ങൾ വഴിതിരിച്ചുവിടും.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restriction in Bengaluru amid new year

Savre Digital

Recent Posts

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…

2 hours ago

പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം പ്രധാനാധ്യാപകന്‍ അടിച്ചു തകർത്തതായി പരാതി

കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…

2 hours ago

മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ  പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…

3 hours ago

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…

3 hours ago

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…

4 hours ago

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…

4 hours ago