ബെംഗളൂരു: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി. ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും പബ്ബുകൾക്കും ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ആഘോഷപരിപാടികൾക്ക് മതിയായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
എല്ലാ ബിബിഎംപി, ബിഡബ്ല്യുഎസ്എസ്ബി, മറ്റ് ഏജൻസി ഉദ്യോഗസ്ഥരോടും ജനുവരി 3 വരെ അവധിയിൽ പോകരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ ചിക്കമഗളൂരുവിലെ ട്രെക്കിംഗ് ഹിൽസ്, ശിവമോഗയ്ക്കടുത്തുള്ള ജോഗ് വെള്ളച്ചാട്ടം, മൈസൂരുവിലെ ചാമുണ്ഡി ഹിൽ, മാണ്ഡ്യ ജില്ലയിലെ കാവേരി നദീതടങ്ങൾ എന്നിവിടങ്ങളിൽ ഡിസംബർ 31ന് വൈകീട്ട് ആറ് മുതൽ ജനുവരി ഒന്നിന് രാവിലെ ആറ് മണി വരെ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ആഘോഷ പാര്‍ട്ടികളില്‍ നിരീക്ഷണത്തിനായി 10000 സിസിടിവി ക്യാമറകളാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു.
TAGS: BENGALURU | NEW YEAR
SUMMARY: Commercial establishments working time extended amid new year eve
വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.…
മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എംഎല്‍എയും ജനറൽ കൺവീനറായി ടി.സി.…
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും…
കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരുക്കേറ്റു. നാലുപേരെയും ആശുപത്രിയിൽ…
കൊച്ചി: അന്തരിച്ച നടനും തിരകഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്കാരം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ പത്തിന്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക.…